vayanamasacharanam
ജില്ലാതല വായനമാസാചരണം വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. പുത്തൻവേലിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. ലാജു , പി.ആർ സൈജൻ, എം ടി. ജയൻ, പുത്തൻവേലിക്കര വില്ലേജ് ഓഫീസർ എൻ.എം ഹുസൈൻ, ജില്ലാ ഊർജകിരൺ കോ ഓഡിനേറ്റർ ശ്രീകുമാർ നെടുമ്പാശേരി, സെലീൻ ജോസഫ് എന്നിവർ സമീപം

കൊച്ചി : വായനയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ദേശീയവായനാ മാസാചരണ പരിപാടിയുടെ ഭാഗമായുള്ള വായനാമാസാചരണത്തിന് തുടക്കമായി. ജില്ലാതല ഉദ്ഘാടനം വി.ഡി സതീശൻ എം.എൽ.എ നിർവഹിച്ചു. ഒരുമാസം നീണ്ടുനിൽക്കുന്ന പരിപാടി കുട്ടികളിൽ വായനാശീലം വളർത്തുന്നതിനാണ് ലക്ഷ്യമിടുന്നത്.

ഇളന്തിക്കര ദീപിൻ ചാരിറ്റബിൾ സൊസൈറ്റിയിൽ നടന്ന ചടങ്ങിൽ പുത്തൻവേലിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. ലാജു അദ്ധ്യക്ഷത വഹിച്ചു. വടക്കേക്കര ബ്ലോക്ക്പഞ്ചായത്ത് അംഗം പി.ആർ. സൈജൻ, മിൽമ മുൻ മേഖലാ ചെയർമാൻ എം.ടി. ജയൻ, പുത്തൻവേലിക്കര വില്ലേജ് ഓഫീസർ എൻ.എം. ഹുസൈൻ, ജില്ലാ ഊർജകിരൺ കോ ഓർഡിനേറ്റർ ശ്രീകുമാർ നെടുമ്പാശേരി, സെലീൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.