കൊച്ചി : കൊവിഡ്കാല സർക്കാർ നിയന്ത്രണങ്ങൾക്ക് വിധേയമായി സാധാരണ ജനങ്ങൾക്ക് വിവാഹം നടത്തുന്നതിന് എറണാകുളം ശിവക്ഷേത്രത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ക്ഷേത്രത്തിലെ രണ്ട് ഹാളുകളും കൂത്തമ്പലവും ഇതിനായി ഉപയോഗപ്പെടുത്താം. കൊച്ചിൻ ദേവസ്വം ബോർഡിന്റെ സഹകരണത്തോടെ എറണാകുളം ക്ഷേത്രസമിതി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പ്രത്യക പാക്കേജും ഏർപ്പടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് സമിതിയുമായി ബന്ധപ്പെടാം. ഫോൺ : 9447137655