കൊച്ചി: റോട്ടറി കൊച്ചിൻ കോസ്‌മോസ് ക്ളബ് ഭാരവാഹികളായി വെങ്കിടേഷ് ത്യാഗരാജൻ (പ്രസിഡന്റ് ), വിനീത് കെ. നമ്പ്യാർ (സെക്രട്ടറി), ജോസഫ് എം.എ (ട്രഷറർ) എന്നിവർ ചുമതലയേറ്റു.
ഓൺലൈനിൽ സംഘടിപ്പിച്ച ചടങ്ങിൽ നിയുക്ത ഗവർണർ രാജ്മോഹൻ നായർ മുഖ്യാതിഥിയായിരുന്നു. പുതിയ റോട്ടറി വർഷാരംഭത്തിന്റെ ഭാഗമായി പൂത്തോട്ട കെ.പി.എം.എച്ച്.എസ്.എസ്., മാധവം ബാലികാസദനം, മായിത്തറ ഹോം എന്നിവിടങ്ങളിൽ നൂറോളം കുട്ടികൾക്ക് പഠനോപകരണങ്ങൾ ക്ളബ് വിതരണം ചെയ്തു.