മുൻകരുതലുകളെ നിസാരമായി കാണുന്നത് വ്യാപനം വഷളാക്കുന്നു
കൊച്ചി: കൊവിഡ് വൈറസിനെ വലിയൊരു പങ്ക് ജനങ്ങൾ നിസാരമായി കാണുന്നതും മുൻകരുതലുകളെ അവഗണിക്കുന്നതുമാണ് വ്യാപനം വഷളാക്കുന്നതിന്റെ പ്രധാന കാരണമെന്ന് വിമർശനം. വ്യാപകമായ പരിശോധന നടത്തേണ്ട സാഹചര്യം നിലനിൽക്കുന്നതായി ഐ.എം.എ കൊച്ചി കേന്ദ്രം പ്രസിഡന്റ് ഡോ. രാജീവ് ജയദേവൻ പറഞ്ഞു. ഇന്ത്യയിൽ വ്യാപകമായ ടെസ്റ്റിംഗ് ഇനിയും നടന്നിട്ടില്ല. സമൂഹത്തിൽ എത്രപേർ രോഗബാധിതരാണെന്ന് അറിയില്ല. എല്ലാവരെയും ടെസ്റ്റ് ചെയ്യാൻ സാദ്ധ്യമല്ല. സെന്റിനെൽ ടെസ്റ്റിംഗ് വ്യാപകമാക്കണമെന്ന് അദ്ദേഹം പറയുന്നു.
ശ്രദ്ധിക്കേണ്ടവ
ഉറവിടം അറിയാത്ത കേസുകൾ സമൂഹവ്യാപനമായി നിർവചിക്കപ്പെടുന്നു
രോഗവാഹകരെ കണ്ടത്താൻ കൂടുതൽ പരിശോധന നടത്തണം
ജോലി സ്ഥലത്തും,പൊതുഇടങ്ങളിലും ജാഗ്രത പാലിക്കണം
'സമൂഹ വ്യാപനമില്ല' പറഞ്ഞാൽ ജനങ്ങൾ സമൂഹത്തിൽ വൈറസില്ലെന്ന് ചിന്തിക്കും.
വൈറസിന് ജില്ലയോ സംസ്ഥാനമോ രാജ്യമോയില്ല.
പടരുന്നത് കുറച്ചിലോ പരാജയമായോ കാണ്ടേണ്ടതില്ല.
വെള്ളത്തുള്ളികൾ പോലെ
'ആകാശത്തു നിന്നും ധാരാളം വെള്ളത്തുള്ളികൾ താഴത്തേയ്ക്ക് വീഴുന്നുണ്ട്, പക്ഷേ അതു മഴ ആണെന്നു ഉറപ്പിച്ചു പറയാൻ സാധിക്കുന്നില്ല. അതു പോലെയാണ് ഇപ്പോഴത്തെ അവസ്ഥ.'
ഡോ. രാജീവ് ജയദേവൻ