കൊച്ചി: സമ്പർക്കം വഴി കൊവിഡ് ബാധിച്ചതിനെ തുടർന്ന് എറണാകുളം ജില്ലയിൽ ഒമ്പത് ഇടങ്ങൾ കൂടി കണ്ടെയ്‌ൻമെന്റ് മേഖലയായി പ്രഖ്യാപിച്ചു. വൈപ്പിൻ ദ്വീപിലെ പള്ളിപ്പുറം ഗ്രാമ പഞ്ചായത്തിലെ 21, 22 വാർഡുകളും 3ാം വാർഡിലെ മുനമ്പം ഫിഷിംഗ് ഹാർബർ, മാർക്കറ്റ്, എടത്തല ഗ്രാമ പഞ്ചായത്തിലെ 13, 4 വാർഡുകളും കീ‌ഴ്‌മാട് ഗ്രാമ പഞ്ചായത്തിലെ 5ാം വാർഡുമാണ് ഇന്നലെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചത്. കൊച്ചി കോർപ്പറേഷനിലെ 58ാം ഡിവിഷനായ കോന്തുരുത്തി, ആലുവ നഗരസഭയിലെ 18ാം ഡിവിഷൻ, മൂവാറ്റപുഴ കല്ലൂർക്കാട് പഞ്ചായത്തിലെ ആറാം വാർഡ്.