ആലുവ: ജില്ലയിലെ പ്രാദേശിക മാദ്ധ്യമ പ്രവർത്തകരുടെ മക്കൾക്ക് സ്റ്റേറ്റ് അസോസിയേഷൻ ഒഫ് പ്രൈവറ്റ് സെക്യൂരിറ്റി ഇൻഡസ്ട്രി (സാപ്‌സി) പഠനോപകരണങ്ങൾ നൽകി. സാപ്സി പ്രസിഡന്റ് മുരളീധരകുറുപ്പ്, ജനറൽ സെക്രട്ടറി ഹബീബ് റഹ്മാൻ, ട്രഷറർ റെജി മാത്യു എന്നിവരിൽ നിന്നും കെ.ജെ.യു സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ശ്രീമൂലം മോഹൻദാസ്, ജില്ലാ പ്രസിഡന്റ് ബോബൻ ബി. കിഴക്കേത്തറ, ട്രഷറർ ശശി പെരുമ്പടപ്പിൽ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
കെ.ജെ.യു ജില്ലാ എക്സിക്യൂട്ടീവ് അംഗം ജെറോം മൈക്കിൾ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന യുവജന ക്ഷേമ ബോർഡ് മെമ്പർ അഫ്സൽ കുഞ്ഞുമോൻ മുഖ്യാതിഥിയായിരുന്നു. സുരക്ഷാ ജീവനക്കാരൻ പ്രാസാദിന്റെ ബന്ധുക്കൾക്ക് സാപ്സിയുടെ ചികിത്സ സഹായ ഫണ്ട് 15,000 കെ.ജെ.യു സംസ്ഥാന സെക്രട്ടറി കെ.സി. സ്മിജൻ കൈമാറി. സാപ്സി വൈസ് ചെയർമാൻ സലിം കണ്ണോളി, എ.പി. അശോകൻ, സുകു സോമരാജ്, സിന്ധു കുറുപ്പ്, സജിമോൻ, കെ. പത്മരാജൻ, കെ.ജെ.യു ഭാരവാഹികളായ ജോസി പി. ആൻഡ്രൂസ്, എ.എ. സഹദ് തുടങ്ങിയവർ സംസാരിച്ചു.