കോലഞ്ചേരി: രാമല്ലൂർ പാടത്ത് സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി വടവുകോട് ഫാർമേഴ്‌സ് ബാങ്ക് കൃഷിയിറക്കി. തരിശായിക്കിടന്ന അഞ്ചേക്കർ കൃഷിയിടത്തിലാണ് നെൽകൃഷിയിറക്കിയത്. ബാങ്ക് പ്രസിഡന്റ് എം.എം. തങ്കച്ചൻ വിത്തുവിതയ്ക്കൽ ഉദ്ഘാടനം ചെയ്തു. എം.എ രവീന്ദ്രൻ, പി.വി മേരി, വി.കെ പരമേശ്വരൻ, പി.ടി ഏലിയാസ്, പി.ടി അജിത്ത്, മാനേജിങ് ഡയറക്ടർ കെ.എ. ജിജിമോൻ എന്നിവർ സംബന്ധിച്ചു.