കോലഞ്ചേരി: പുത്തൻകുരിശ് മണ്ഡലം കോൺഗ്രസ് കമ്മി​റ്റി കാണിനാട്ടിൽ ലീഡർ കെ. കരുണാകരൻ അനുസ്മരണം നടത്തി. വി.പി. സജീന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് സി.എൻ വത്സലൻ പിള്ള അദ്ധ്യക്ഷനായി.ജില്ലാ സെക്രട്ടറി കെ.പി തങ്കപ്പൻ, തോമസ് കന്നഡിയിൽ, കെ.പി ഗീവർഗീസ് ബാബു, ടി.കെ പോൾ, ബെന്നി പുത്തൻവീടൻ, മനോജ് കാരക്കാട്, സുനിൽ പുത്തൻകുരിശ്, ലിസി സ്ലീബ, കെ.വി ബാബു, എം.സി സുകുമാരൻ, കെ.പി കുര്യാക്കോസ് എന്നിവർ സംസാരിച്ചു