അറയ്ക്കപ്പടി: പെട്രോളിയം ഉല്പന്നങ്ങളുടെ വില വർദ്ധനവിലും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും അറക്കപ്പടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ ധർണ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.എൻ സുകുമാരൻ ഉദ്ഘാടനം ചെയ്തു. എൻ.ബി ഹമീദ് അദ്ധ്യക്ഷനായി. രാജു മാത്താറ,എൽദോ മോസസ്, അലി മൊയ്തീൻ.ജോജി ജേക്കബ്, ടി.എം.കുരിയാക്കോസ്. എൻ.വി.കുരിയാക്കോസ്, ഷമീർ അറക്കപ്പടി എന്നിവർ സംസാരിച്ചു.