കോലഞ്ചേരി: പഴന്തോട്ടം പ്രതിഭ സ്‌പോർട്‌സ് ക്ലബ് കൊവിഡ് ബോധവത്കരണ സന്ദേശയാത്ര നടത്തി. ഐക്കരനാട്, കുന്നത്തുനാട് പഞ്ചായത്തുകളിൽ പര്യടനം നടത്തിയ യാത്രയ്ക്ക് ക്ലബ് രക്ഷാധികാരി സുഭാഷ് ചന്ദ്രൻ നേതൃത്വം നൽകി. അംഗങ്ങളായ കെ.ആർ. നിഖിൽ, പി.എച്ച്. അരുൺ, പി.കെ. അനീഷ്, പി.കെ. അനിൽകുമാർ എന്നിവർ പങ്കെടുത്തു