chithraka-kit-
ചിത്രശാല ചലഞ്ച് മദ്ധ്യ മേഖല ജോയിന്റ് എക്സൈസ് കമ്മീഷണർ കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയുന്നു

പറവൂർ: പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളിയുടെ നേത്യത്വത്തിൽ രൂപീകരിച്ച ചിത്രശാല ചലഞ്ച് മദ്ധ്യ മേഖല ജോയിന്റ് എക്സൈസ് കമ്മീഷണർ കെ.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പറവൂർ എക്സൈസ് സർക്കിൾ ഇൻസ്പെകടർ എസ്. സുധീർ. ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമാ ശിവശങ്കരൻ, രശ്മി ആസാദ്, ഹരി കണ്ടംമുറി തുടങ്ങിയവർ പങ്കെടുത്തു. പറവൂർ പട്ടികജാതി വികസന ഓഫീസിന്റെ പരിധിയിൽ വരുന്ന നഴ്സറി സ്കൂളുകളിലെ 40ൽ പരം കുട്ടികൾക്ക് വീട്ടിൽ ഇരുന്ന് ചിത്രം വരയ്ക്കാനും നിറം കൊടുക്കാനും അക്ഷരങ്ങൾ പരിചയപ്പെടാനുമുള്ളതാണ് ചിത്രശാല കിറ്റ്. കുരുന്നു മനസുകളിൽ ഇരുണ്ട കാലത്തിൽ പ്രതീഷയുടെയും പ്രത്യാശയുടെയും വെളിച്ചം സൃഷ്ടിക്കുകയെന്നതാണ് ചിത്രശാല കിറ്റിന്റെ ഉദ്ദേശലക്ഷ്യമെന്ന് പട്ടിജാതി വികസന ഓഫീസർ ബോബി മാത്യൂസ് അറിയിച്ചു.