dr
മാധവിന്റെ നാവിൽ ഡോ. ശിവദാസ് ഹരിശ്രീ കുറിക്കുന്നു

മൂവാറ്റുപുഴ: വാഴപ്പിള്ളി ശ്രീനിലയത്തിൽ സുജിത് എസ്. നായരുടേയും ലക്ഷ്മിയുടേയും മകനായ മാധവിന്റെ നാവിൽ ഹരിശ്രീ കുറിച്ചത് അബ്രാഹ്മണനായ ഡോ. ശിവദാസ് .അമ്പലങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾ നടക്കാത്തതിനാൽ മാധവിന്റെ നാവിൽ ഹരിശ്രീ കുറിക്കുവാൻ ഡോ. ശിവദാസിനോട് നേരിട്ട് ആവശ്യപ്പെടുകയായിരുന്നു. ഡോക്ടറുടെ ചികത്സയുടെ ഫലമായി ജനിച്ച കുഞ്ഞായതിനാൽ മാധവിന്റെ നാവിൽ ഹരിശ്രീ കുറിക്കുന്നതിന് ഡോക്ടർ തന്നെയാകണമെന്ന് ഇൗ ദമ്പതികൾ തീരുമാനിച്ചു. പ്രശസ്ത താന്ത്രികാചാര്യൻ ബ്രഹ്മശ്രീ ടി.ഡി.പി. നമ്പൂതിരിപ്പാടിന്റെ മാന്ത്രിക വിദ്യാ പീഠത്തിൽ നിന്നും പൂജ വിധികൾ പഠിച്ച ശിവദാസ് മൂവാറ്റുപുഴ വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രത്തിലെ മേൽശാന്തി ദിനേശൻ നമ്പൂതിരിയുടെ ശിക്ഷണത്തിൽ ഇപ്പോൾ വീണ്ടും പൂജാവിധികൾ പഠിക്കുന്നു. ഹരിശ്രീ ജ്യോതിഷം, ഭാരതീയ ധർമ്മ പ്രചാര സഭ, സനാതന ധർമ്മ പാഠശാല എന്നിവരുടെ ക്ലാസുകളിൽ പങ്കെടുത്ത് പഠനം നടത്തിയിരുന്നു. ഒരു അബ്രാഹ്മണനായ ഡോ. ശിവദാസിന് ഇങ്ങനെയെല്ലാം ആകാനായത് ദെെവാനുഗ്രഹം കൊണ്ടാണെന്ന് ഹോമിയോ മെഡിക്കൽ ഓഫീസറായി സർക്കാർ സർവീസിൽ നിന്നും വിരമിച്ച ഡോക്ടർ പറഞ്ഞു.