പിറവം: നഗരസഭ പരിധി, എടയ്ക്കാട്ടുവയൽ,ആമ്പല്ലൂർ, പാമ്പാക്കുട എന്നീ പഞ്ചായത്തുകളുടെ പരിധിയിലും കൊവിഡ് പോസിറ്റീവ് കേസ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ അനൂപ് ജേക്കബ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. പാമ്പാക്കുട പഞ്ചായത്തിൽ13 -ാം വാർഡിൽപ്പെട്ടയാൾക്ക് പോസിറ്റീവ് കേസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാൾ ജോലി ചെയ്തിരുന്നത് എറണാകുളത്താണ്. ഈ വ്യക്തിയുടെ സമ്പർക്ക പട്ടിക പൂർണമാകാനുണ്ട്. പാലച്ചുവട് കൊവിഡ് കേസ് സ്ഥിരീകരിച്ചത് 2 വയസും 11 മാസവും പ്രായമുള്ള രണ്ടുകുട്ടികൾക്കും അവരെ പരിചരിക്കുന്ന ബന്ധുക്കളായ രണ്ട്പേർക്കുമാണ്. ഇവർക്ക് മറ്റു സമ്പർക്കങ്ങൾ ഉണ്ടായിട്ടില്ല എന്നാണ് പ്രാഥമിക നിഗമനം. ഇവിടെ പ്രധാന റോഡുകളെല്ലാം അടച്ചു.