പറവൂർ : അത്താണി മഹാത്മ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പി.പി. സുകുമാരൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ജെ. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. പറവൂർ ബാബു അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി കൗൺസിൽ താലുക്ക് സെക്രട്ടറി പി.കെ. രമാദേവി, വായനശാല സെക്രട്ടറി എം.എസ്. രാജേഷ്, വൈസ് പ്രസിഡന്റ് ഇ.ബി. രാജൻ, ജോയിന്റ് സെക്രട്ടറി ടിറ്റോ എന്നിവർ സംസാരിച്ചു.