പറവൂർ: വായനവാരാചരണത്തിന്റെ ഭാഗമായി ചേന്ദമംഗലം നായർ സമാജം പബ്ളിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പി.എൻ. പണിക്കർ അനുസ്മരണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് അജിത്ത് കുമാർ ഗോതുരുത്ത് ഉദ്ഘാടനം ചെയ്തു. ശശികുമാർ പാലിയത്ത് അദ്ധ്യക്ഷത വഹിച്ചു. സി.യു. രവികുമാർ, വി. മധു, പി.ടി. ജോയി, പി.ജെ. നിവിൻ എന്നിവർ സംസാരിച്ചു.