തൃപ്പൂണിത്തുറ: യൂത്ത് കോൺഗ്രസിന്റെ നോട്ടു് ബുക്ക് ചലഞ്ചിന്റെ ഭാഗമായ യൂത്ത് കോൺഗ്രസ് തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റിയുടെ പുസ്തകവണ്ടി യാത്ര തുടങ്ങി. വിവിധ കേന്ദ്രങ്ങളിൽ നിന്നും സമാഹരിച്ച നാലായിരത്തിലധികം ബുക്കുകളാണ് വണ്ടിയിലുള്ളത്.വിവിധ പ്രദേശങ്ങളിലെ നിർദ്ധനനരായ വിദ്യാർത്ഥികൾക്ക് ബുക്ക് എത്തിച്ചു നൽകും. കെ.പി.സി.സി സെക്രട്ടറി ഐ.കെ രാജു പുസ്തക വണ്ടിയുടെ യാത്ര ഫ്ളാഗ് ഓഫ് ചെയ്തു.ഡി.സി.സി സെക്രട്ടറി രാജു പി.നായർ, എ.ബി സാബു, സി.വിനോദ്, പി.സി പോൾ എന്നിനിവർ സംസാരിച്ചു.