മൂവാറ്റുപുഴ: വൈക്കം മുഹമ്മദ് ബഷീറിന്റെ ഇരുപത്തിയാറാം ചരമദിനം പായിപ്ര എ.എം ഇബ്രാഹിം സാഹിബ് മെമ്മോറിയൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു. ലൈബ്രറി ഹാളിൽ നടന്ന ദിനാചരണ ചടങ്ങിൽ പായിപ്ര ദമനൻ ബഷീർ അനുസ്മരണപ്രഭാഷണം നടത്തി. പ്രസിഡന്റ് എം കെ ജോർജ് അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.പി രാമചന്ദ്രൻ , താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ ഉണ്ണി, പായിപ്ര ഗവ.യുപി സ്കൂൾ അദ്ധ്യാപകൻ കെ.എം നൗഫൽ, കോതമംഗലം ബോധി സെക്രട്ടറി കെ. ബി. ചന്ദ്രശേഖരൻ, ലൈബ്രറി കമ്മിറ്റി അംഗങ്ങളായ കെ. ഘോഷ്,ഇ.എ ബഷീർ, എൻ. വിജയൻ എന്നിവർ സംസാരിച്ചു. കുട്ടികൾക്കായി ഓൺലൈൻ ക്വിസ്, വായന മത്സരം എന്നിവയും സംഘടിപ്പിച്ചു.