anwar-sadath-mla
അൻവർ സാദത്ത് എം.എൽ.എ, നഗരസഭ ചെയർപേഴ്‌സൻ ലിസി എബ്രഹാം, ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് എന്നിവരുടെ നേതൃത്വത്തിൽ ആലുവ മാർക്കറ്റിലെ ക്രമീകരണങ്ങൾ വിലയിരുത്താനെത്തിയപ്പോൾ

പ്രവർത്തനം പുലർച്ചെ രണ്ട് മുതൽ 9.30വരെ

ആലുവ: കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ട ആലുവ മാർക്കറ്റ് ഇന്ന് ഭാഗീകമായി തുറക്കും. മാർഗനിർദേശങ്ങൾ പാലിച്ചാവും പ്രവർത്തനം. അതേസമയം ഇറച്ചി, മീൻ, പച്ചക്കറി, പഴവർഗങ്ങൾ, പലചരക്ക് ഉൾപ്പെടെയുള്ള ചില്ലറ വില്പനശാലകളൊന്നും തുറക്കില്ല. മൊത്ത വ്യാപാരം മാത്രമേ നടക്കൂ. പുലർച്ചെ രണ്ട് ആരംഭിച്ച് രാവിലെ 9.30ഓടെ മാർക്കറ്റ് അടക്കും. ജില്ലയുടെ ചുമതലയുള്ള മന്ത്രി വി.എസ്. സുനിൽകുമാറിന്റെ അദ്ധ്യക്ഷതൽ ചേർന്ന യോഗത്തിലാണ് തീരുമാനം. രണ്ട് ദിവസം മാർക്കറ്റ് പൂർണമായി അടച്ചിട്ടിരുന്നു. സർക്കാർ മാനദണ്ഡങ്ങൾ ലംഘിച്ചാൽ മുന്നറിയിപ്പില്ലാതെ നടപടി സ്വീകരിക്കും. അൻവർ സാദത്ത് എം.എൽ.എ, നഗരസഭ ചെയർപേഴ്‌സൻ ലിസി എബ്രഹാം, ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് എന്നിവരുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിൽ യൂണിയൻ നേതാക്കളായ എം.ടി. ജേക്കബ്, പി.എം. സഗീർ, നഗരസഭാ സെക്രട്ടറി ടോബി തോമസ്, ആലുവ സി.ഐ എൻ. സുരേഷ്‌കുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ മധുസൂദനപിള്ള എന്നിവർ പങ്കെടുത്തു. മന്ത്രിയൊഴികെ യോഗത്തിൽ പങ്കെടുത്തവർ മാർക്കറ്റിൽ നേരിട്ടെത്തി നിയന്ത്രണങ്ങൾ സംബന്ധിച്ച് വിലയിരുത്തി.

തീരുമാനങ്ങൾ
1 പ്രവേശനം വ്യാപരത്തിന് എത്തുന്നവർക്ക്
2. മാർക്കറ്റിലേക്ക് കർശന വൺവേ മാർഗം

3. വാഹനങ്ങൾ 6മണിക്ക് മുമ്പ് മാർക്കറ്റിന് പുറത്തേക്ക് മടങ്ങണം

4. ഡ്രൈവർ പുറത്തേക്ക് ഇറങ്ങാൻ പാടില്ല

5.9.30ന് കടകൾ പൂട്ടണം

6. ഇരുചക്ര വാഹനം അനുവധിക്കില്ല

7.നിശ്ചിത സമയത്തിൽ കൂടുതൽ വാഹനം നിർത്തിയിടരുത്

8. മാസ്ക് നിർബന്ധം

9.കടകളിൽ സാനിറ്റൈസർ ഉറപ്പാക്കണം

10. സാമൂഹിക അകലം പാലിക്കണം