കിഴക്കമ്പലം: സെന്റ് ആന്റണീസ് എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് കിഴക്കമ്പലം റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ ലാപ്‌ടോപ് വിതരണം ചെയ്തു. കുട്ടികൾ കുടുക്ക വഴി സമ്പാദിച്ച തുകയോടൊപ്പം റോട്ടറി ക്ലബിന്റെ വിഹിതം കൂടി ചേർത്താണ് ലാപ്‌ടോപ് വിതരണം ചെയ്തത്. ക്ലബ് പ്രസിഡന്റ് ജോസഫ് ഊരോത്തിൽ നിന്ന് മാനേജർ ഫാ.ഫ്രാൻസിസ് അരീക്കൽ,അദ്ധ്യാപിക ലിറ്റി ജോസ് എന്നിവർ ഏറ്റു വാങ്ങി. സെബി ആന്റണി, ടോജി തോമസ്, ബെനഡിക്ട് ജോൺ, നവ്യ ഗ്രേസ് എന്നിവർ പങ്കെടുത്തു.