പുക്കാട്ടുപടി: ലയൺസ് ക്ലബ് ഇന്റർനാഷനൽ ഡിസ്ട്രിക്ട് 318സി റീജൻ രണ്ടിന്റെ നേതൃത്വത്തിൽ ആസ്റ്റർ മെഡിസിറ്റിയും പീസ്‌വാലിയും സംയുക്തമായി കൊവിഡ്19 സ്‌ക്രീനിംഗ് ക്യാമ്പും ബോധവത്കരണവും നടത്തി. വി.പി.സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. റീജൻ ചെയർമാൻ സിബി ഫ്രാൻസിസ് അദ്ധ്യക്ഷനായി. പുക്കാട്ടുപടി ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ ഓട്ടോറിക്ഷകളിൽ മെറ്റൽ സ്റ്റാൻഡും സാനിറ്റൈസറും സ്ഥാപിച്ചു. ഡോ.സജി സുബ്രഹ്മണ്യൻ, ഷൈൻ കുമാർ, ടി.എം.ബേബി, ജെയിംസ് അറയ്ക്കൽ, സാബു ജോസഫ്, സനൽ പോൾ, സബീത് ഉമ്മർ എന്നിവർ സംസാരിച്ചു.