ചെന്നൈ: കൊവിഡ് വാക്സിൻ നിർമ്മാണവുമായി ബന്ധപ്പെട്ട ക്ളിനിക്കൽ ട്രയൽ കേന്ദ്രമായി കാട്ടാങ്കുളത്തൂരിലെ എസ്.ആർ.എം മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് സെന്റർ തിരഞ്ഞെടുത്തു.
ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) ആണ് ഈ അംഗീകാരം നൽകിയത്. രാജ്യത്ത് വാക്സിൻ വികസനത്തിനായി തിരഞ്ഞെടുക്കപ്പെട്ട 12 കേന്ദ്രങ്ങളിൽ ഒന്നാണ് എസ്.ആർ.എം മെഡിക്കൽ കോളേജ്. ഇവിടുത്തെ ഫാർമകോളജി വകുപ്പ് അസോസിയേറ്റ് പ്രൊഫസർ ഡോ. സത്യജിത്ത് മൊഹാപാത്രയെയാണ് ക്ളിനിക്കൽ ട്രയൽ കേന്ദ്രത്തിന്റെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററായി നിയമിച്ചിട്ടുള്ളത്.