പറവൂർ: പറവൂർ - വടക്കേക്കര സഹകരണ ബാങ്ക് കാർഷിക മേഖലയിൽ നടത്തിയ ശക്തമായ ഇടപെടലുകളെ ഉൾപ്പെടുത്തി നിർമ്മിച്ച ഡോക്യുമെന്ററി പ്രകാശനം ചെയ്തു. ഓൺലൈനിലൂടെ പറവൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി .പി.അജിത്കുമാർ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്. ജനാർദ്ദനൻ, രാജു ജോസ്, എം.വി. ഷാലീധരൻ, പി.കെ. ഉണ്ണി തുടങ്ങിയവർ പങ്കെടുത്തു. സെല്ലുലോയ്‌ഡ് മീഡിയ ലാബിന്റെ ബാനറിൽ ജോ ജോഹർ സംവിധാനം ചെയ്ത ഡോക്യൂമെന്ററി ഹൈഡെഫനീഷൻ ക്വാളിറ്റിയിലാണ് ചിത്രീകരിച്ചിട്ടുള്ളത്. പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്കിന്റെ ഫേസ് ബുക്ക് പേജിലും സെല്ലുലോയ്ഡ് മീഡിയ ലാബിന്റെ യുട്യൂബ് ചാനലിലും ലഭിക്കും.