കോലഞ്ചേരി: ഐക്കരനാട് പഞ്ചായത്തിലെ മനയത്ത്പീടികയിൽ ആധുനിക രീതിയിൽ പണികഴിപ്പിച്ച വനിതാക്ഷേമ കേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജു അദ്ധ്യക്ഷനായി.വൈസ് പ്രസിഡന്റ് സി.ഡി പത്മാവതി പഞ്ചായത്തംഗങ്ങളായ മിനി സണ്ണി, എൻ.കെ വർഗീസ്, ജോസ് വി ജേക്കബ്,ഷീജ അശോകൻ, സജി പൂത്തോട്ടിൽ, എൽസി ബാബു, ജിഷ അജി, ഉഷ കുഞ്ഞുമോൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.കെ മനോജ്, ഇ.വി. ജോർജ്, സാലി ജോർജ്, വാർഡ് കൺവീനർ അഡ്വ. പി.സി. രാജൻ തുടങ്ങിയവർ സംസാരിച്ചു.