പറവൂർ : മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ നൂറ്റിമൂന്നാമത് ജന്മദിനം കെ. കരുണാകരൻ സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടന്നു. പഴയ മുനിസിപ്പൽ പാർക്കിലെ പ്രതിമയിൽ നഗരസഭ ചെയർമാൻ പ്രദീപ് തോപ്പിൽ പുഷ്പാർച്ചന നടത്തി. മുൻ നഗരസഭ ചെയർമാൻ ഡി. രാജ്കുമാർ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ ബി. മഹേഷ്, കെ.എൻ. രവി ചെട്ട്യാർ, ജോസ് മാളിയേക്കൽ, കെ.ആർ. പ്രതാപൻ തുടങ്ങിയവർ പങ്കെടുത്തു.