അങ്കമാലി: രാജ്യാന്തര സഹകരണ ദിനത്തോടനുബന്ധിച്ച് മൂക്കന്നൂർ സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സഹകരണ കൂട്ടായ്മ നടന്നു. ബാങ്ക് പ്രസിഡന്റ് കെ. പി. ബേബി പതാക ഉയർത്തി .വൈസ് പ്രസിഡന്റ് പി.എൽ. ഡേവീസ് അധ്യക്ഷത വഹിച്ചു. തുറവൂർ സർവീസ് സഹകരണ ബാങ്കിൽ സഹകാരി കൂട്ടായ്മ നടത്തി. ബാങ്ക് പ്രസിഡന്റ് ജോസി ജേക്കബ് സഹകരണ പതാക ഉയർത്തി. വൈസ് പ്രസിഡന്റ് കെ.എസ് സജി അദ്ധ്യക്ഷത വഹിച്ചു.