വൈപ്പിൻ : മുനമ്പം ഹാർബർ,മിനി ഹാർബർ, മത്സ്യമാർക്കറ്റ് എന്നിവ അടച്ചു . പള്ളിപ്പുറത്ത് കൊവിഡ് സ്ഥീരീകരിച്ച യുവതിയുടെ ഭർത്താവ് ഹാറബറുകളിലും മത്സ്യ മാർക്കറ്റിലും എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി. അതേസമയം, രോഗിയുമായി നേരിട്ട് ബന്ധമുള്ള 24 പേരെയും സെക്കണ്ടറി കോൺഡാക്ടുള്ള നൂറോളം പേരേയും തിരിച്ചറിഞ്ഞു. ഇവർ നിരീക്ഷണത്തിലാണ്. 21,22 വാർഡുകൾ കണ്ടയ്ൻമെന്റ് സോണക്കാക്കുകയും ഇവിടേക്കുള്ള റോഡുകൾ അടയ്ക്കുകയും ചെയ്തു.