കുറുപ്പംപടി: ഓൺലൈൻ വിദ്യാഭ്യാസത്തിലെ പോരായ്മകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മുടക്കുഴ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ കെ.എസ്.യു യൂണിറ്റ് കമ്മിറ്റി നടത്തിയ ഏകദിന ഉപവാസ സമരം എൽദോസ് കുന്നപ്പിളളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് നോയൽ ജോസ് അദ്ധ്യക്ഷത വഹിച്ചു. ടി എം സക്കീർ ഹുസൈൻ, കെ പി വറുഗീസ്, മനോജ് മൂത്തേടൻ, ബേസിൽ പോൾ, പി പി അവറാച്ചൻ, ജോഷി തോമസ് ,ജോബി മാത്യു, എൽദോ പാത്തിക്കൽ, ടി കെ സാബു, ടി ജി സുനിൽ, കെ വൈ മാത്യു, പി പി ശിവരാജൻ എന്നിവർ സംസാരിച്ചു.