കൊച്ചി: കെ.എസ്.ആർ.ടി.ഇ.എ എറണാകുളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഹോമിയോപ്പതിക് ഇമ്മ്യൂൺ ബൂസ്റ്റർ വിതരണം ഡോ. സലില മുല്ലൻ കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകറിന് നൽകി ഉദ്ഘാടനം ചെയ്തു. കെ.എസ്.ആർ.ടി.സി മദ്ധ്യമേഖല സോണൽ ഓഫീസർ എം.ടി. സുകുമാരൻ, സോണൽ ട്രാൻസ്‌പോർട്ട് ഓഫീസർ വി.എം. താജുദീൻ,
കെ.എസ്.ആർ.ടി.ഇ.എ ജില്ലാ പ്രസിഡന്റ് കെ.എ. നജിബുദീൻ, സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം വി. വിനീത, യൂണിറ്റ് സെക്രട്ടറി പി.വി. ഗിരീഷ്‌കുമാർ, പ്രസിഡന്റ് കെ.വി. അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.