anigha
എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ളസ് നേടിയ എസ്.എൻ.ഡി.പി യോഗം എടയപ്പുറം ശാഖാംഗം കുളക്കാട്ടിൽ സുധീറിന്റെ മകൾ അനിഗ സുധീറിന് ഗുരുചൈതന്യ കുടുംബ യൂണിറ്റ് കൺവീനർ ശ്രീവിദ്യ ബൈജു ഉപഹാരം നൽകുന്നു

ആലുവ: എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ളസ് നേടിയ എസ്.എൻ.ഡി.പി യോഗം എടയപ്പുറം ശാഖാംഗങ്ങളുടെ മക്കളെ ഗുരുചൈതന്യ കുടുംബ യൂണിറ്റ് ആദരിച്ചു. അനിഗ സുധീർ, സി.എസ്. സിദ്ധാർത്ഥ്, ആർദ്ര സുനിൽ എന്നിവർക്ക് ഉപഹാരങ്ങൾ നൽകി. രക്ഷാധികാരി കെ.സി. സ്മിജൻ, കൺവീനർ ശ്രീവിദ്യ ബൈജു, കമ്മിറ്റി അംഗങ്ങളായ അഭിലാഷ് ഹരിഹരൻ, ബിജു പുരുഷൻ, ബിന്ദു സന്തോഷ് എന്നിവർ പങ്കെടുത്തു.