police
തൃപ്പൂണിത്തുറ നഗരത്തിൽ പൊലീസ് പരിശോധന നടത്തുന്നു

തൃപ്പൂണിത്തുറ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തൃപ്പൂണിത്തുറ നഗരത്തിലും തിരക്ക് നിയന്ത്രിക്കുവാൻ കർശന നടപടികളുമായി പൊലീസ്. അസിസ്റ്റൻ്റ് കമ്മിഷണർ ടി.ആർ രാജേഷ്, സി.ഐ രാജ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് തൃപ്പൂണിത്തുറ മാർക്കറ്റിലും നഗരത്തിലെ തിരക്കുള്ള കടകളിലും പരിശോധന നടത്തി. സാമൂഹ്യഅകലം പാലിക്കുന്നതിന് നടപടിയെടുക്കാത്ത കടകൾക്ക് ആദ്യപടിയെന്ന നിലയിൽ താക്കീതുനൽകി. മാസ്ക് ധരിക്കാത്തവർക്കെതിരെ കേസെടുത്തു. കുറ്റം ആവർത്തിച്ചാൽ കട അടപ്പിക്കുകയും ലൈസൻസ് റദ്ദാക്കുവാനും നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു. അനാവശ്യമായി ചുറ്റിത്തിരിയാൻ ആരെയും അനുവദിക്കില്ല.

നഗരസഭയുടെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ നഗരത്തിലെ തിരക്കുള്ള കേന്ദ്രങ്ങളിൽ അണുനശീകരണം നടത്തി.