പെരുമ്പാവൂർ: ജവഹർ ബാലജനവേദി പെരുമ്പാവൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലാവകാശ കമ്മീഷനെ രാഷ്ട്രീയവത്കരിക്കുന്നതിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഡി.സി.സി. വൈസ് പ്രസിഡന്റ് മനോജ് മൂത്തോടൻ ഉദ്ഘാടനം ചെയ്തു. ബാലജനവേദി ജില്ലാ പ്രസിഡന്റ് ഫാത്തിമ നസ്‌റിന്റെയും, ഇരിങ്ങോൽ പ്രസിഡന്റ് ആന്റണി ബാബുവിന്റെയും നേതൃത്വത്തിൽ നടന്ന കുട്ടികളുടെ പ്രതിഷേധ പരിപാടിയിൽ പെരുമ്പാവൂർ ബ്ലോക്ക് ചെയർമാൻ അലി മൊയ്തീൻ അദ്ധ്യക്ഷത വഹിച്ചു. ടി.ജി. സുനിൽ, ഷീബ രാമചന്ദ്രൻ, വിജീഷ് വിദ്യാധരൻ, അൻസാർ അസീസ്, ജോബി ഒക്കൽ തുടങ്ങിയവർ പങ്കെടുത്തു. പ്രതിഷേധ സമരത്തിന്റെ ഭാഗമായി ഗാന്ധി സ്‌ക്വയറിന് മുന്നിൽ പ്ലക്കാർഡുകൾ പിടിച്ച് ബാലജനവേദി അംഗങ്ങൾ അണിനിരന്നു.