പെരുമ്പാവൂർ: അഭയഭവൻ അന്തിയുറങ്ങി സുമനസുകളുടെ കാരുണ്യത്തിൽ. ജീവിതയാത്രയിൽ ഒറ്റപ്പെട്ടുപോയ 400 ൽ പരം മക്കൾക്ക് അഭയമേകി പ്രവർത്തിച്ചുവരുന്ന കൂവപ്പടി ബെത്‌ലഹേം അഭയഭവനിലെ അന്തേവാസികളായ വനിതാ വിഭാഗത്തിനായി പുത്തൻ വീടൊരുങ്ങി. ജോയ് ആലൂക്കാസ് ഫൗണ്ടേഷന്റെ സഹായത്തോടെയാണ് കെട്ടിടത്തിന്റെ പണി പൂർത്തീകരിച്ചത്. തോട്ടുവ പള്ളി വികാരി റവ. ഫാ. തരിയൻ ഞാളിയത്തിന്റെ ആശീർവാദത്തോടെ ജോയ് ആലൂക്കാസ് ഫൗണ്ടേഷൻ ചീഫ് കോർഡിനേറ്റർ പി.പി. ജോസ് ഉദ്ഘാടനം നിർവഹിച്ചു. ജോയ് ആലൂക്കാസ് ഫൗണ്ടേഷൻ സെക്രട്ടറി ടി.എ. ജോർജ്, ബാബു ജോസഫ്, ജാൻസി ജോർജ്, മേരി എസ്തപ്പാൻ ബിനു എസ്തപ്പാൻ എന്നിവർ പങ്കെടുത്തു.