koovapady-dharna
സഹകരണ മേഖലയുടെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് കുന്നത്തുനാട് താലൂക്ക് കമ്മിറ്റി (കെ.സി.ഇ.എഫ്) നേതൃത്വത്തിൽ താലൂക്ക് അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തുന്നു

പെരുമ്പാവൂർ: സഹകരണ മേഖലയുടെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് കുന്നത്തുനാട് താലൂക്ക് കമ്മിറ്റിയുടെ (കെ.സി.ഇ.എഫ്) നേതൃത്വത്തിൽ താലൂക്ക് അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. കെ.പി.സി.സി. ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ സമരം ഉദ്ഘാടനം ചെയ്തു. സഹകരണ ബാങ്കുകളിലെ നിഷേപങ്ങളുടെ പലിശ നിരക്ക് കുറയ്ക്കുന്നത് പിൻവലിക്കുക, ആദായ നികുതി വകുപ്പിന്റെ കടന്നുകയറ്റം അവസാനിപ്പിക്കുക, സഹകരണ സംഘം ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക,1:4 നിയമം ഭേദഗതി ചെയ്യുക തുടങ്ങിയ സഹകരണസംഘം ജീവനക്കാരുടെ അവകാശങ്ങൾ നടപ്പിലാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. യോഗത്തിൽ ഡി.സി.സി. വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ, ടി.എ. സാജു, പി.ഡി. പീറ്റർ, ജോജോ വർഗീസ്, ബേബി തോപ്പിലാൻ, ജിജോ വർഗീസ് തുടങ്ങിയവർ സംസാരിച്ചു.