പെരുമ്പാവൂർ: മുടക്കുഴ പഞ്ചായത്തിലെ കോവിഡ് 19 പ്രവർത്തനങ്ങളോട് അനുബന്ധിച്ച് പഞ്ചായത്തിൽ അണുനശീകരണ ശുചീകരണ പ്രവർത്തികൾ ഏറ്റെടുത്ത് നടത്തുന്നതിന് സന്നദ്ധരായവരെ നിയോഗിക്കുന്നതിന് പഞ്ചായത്ത് തീരുമാനിച്ചു. ഉത്തരവാദിത്വത്തോടും കൊവിഡ് പ്രോട്ടോകോൾ പാലിച്ചും ജോലി നിർവഹിക്കുന്നതിന് താൽപര്യമുള്ള പഞ്ചായത്ത് നിവാസികൾ ഈ മാസം ആറിനകം വിശദവിവരങ്ങൾ സഹിതം പഞ്ചായത്തിൽ അപേക്ഷ നൽകണമെന്ന് സെക്രട്ടറി അറിയിച്ചു.