bhaskaran-nair-bank-presi
ഡോ. പി. ഭാസ്‌കരൻ നായരെ പെരുമ്പാവൂർ അർബൻ സഹകരണ ബാങ്ക് പ്രസിഡന്റ് പോൾ പാത്തിക്കൽ പൊന്നാടഅണിയിച്ച് ആദരിക്കുന്നു

പെരുമ്പാവൂർ: ഡോക്ടേഴ്‌സ് ദിനത്തോടനുബന്ധിച്ച് പെരുമ്പാവൂർ അർബൻ സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ബാങ്കിലെ കസ്റ്റമേഴ്‌സായ ഡോക്ടർമാരെ ആദരിച്ചു. ബാങ്ക് ഭരണസമിതിഅംഗങ്ങളും ജീവനക്കാരും ഡോക്ടർമാരുടെ വീടുകളിലെത്തി പൊന്നാടയും പൂക്കളും നൽകിയാണ് ആദരിച്ചത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മാസ്‌കും സാനിറ്റൈസറും വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് പോൾ പാത്തിക്കൽ, ഭരണസമിതി അംഗങ്ങളായ എം.ഇ. നജീബ്, കെ.സി. അരുൺകുമാർ, സിന്ധു സാബു, ബാങ്ക് സെക്രട്ടറി പി.എച്ച്. ബീവിജ എന്നിവർ പങ്കെടുത്തു.