മൂവാറ്റുപുഴ:ഓൾ ഇൻഡ്യ അൺ ഓർഗനൈസ്ഡ് വർക്കേഴ്‌സ് കോൺഗ്രസിന്റെ (എ.ഐ.യു.ഡബ്ല്യയു.സി) ആഭിമുഖ്യത്തിൽ കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ മൂവാറ്റുപുഴ ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ പ്രതിഷേധധർണ നടത്തി. ഡി.കെ.ടി.എഫ് സംസ്ഥാന പ്രസിഡന്റ് ജോയി മാളിയേക്കൽ ഉദ്ഘാടനം നിർവഹിച്ചു. യു.ഡി.എഫ് ചെയർമാൻ അഡ്വ.കെ.എം. സലീം മുഖ്യപ്രഭാഷണം നടത്തി. എ.ഐ.യു.ഡബ്ല്യയു.സി നിയോജകമണ്ഡലം പ്രസിഡന്റ് സുബാഷ് കടയ്‌ക്കോട് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് ഹാജി പി.എസ്. സലിം, ജില്ലാ സെക്രട്ടറി ബിജു പുളിക്കൽ, സമീർ കോണിക്കൻ, എൽദോ വട്ടക്കാവിൽ, എം.എം. സലീം മുക്കണ്ണിയിൽ, ജിനു മടേക്കൻ, ടി.എം. നാസർ എന്നിവർ പ്രസംഗിച്ചു.