തൃക്കാക്കര : കൊവിഡിന്റെ പശ്ചാത്തലത്തിൽ കളക്ടറേറ്റിൽ പരിശോധന കർശനമാക്കി. വിവിധ ഓഫീസുകളിലേക്ക് സന്ദർശകർക്ക് നിയന്ത്രണം കർശനമാക്കി. നൂറുകണക്കിന് ആളുകളാണ് രാവിലെ മുതൽ വിവിധ ഓഫീസുകളിലേക്ക് എത്തിയത്. ഇവരെ കർശന പരിശോധനയ്ക്ക് ശേഷമാണ് കടത്തിവിട്ടത്. എ.ഡി.എം സാബു ഐസക്കിന്റെ നേതൃത്വത്തിൽ വകുപ്പ് മേധാവികളുടെ യോഗം ചേർന്നു. പരിശോധന ശക്തമാക്കുന്നതിന്റെ ഭാഗമായി ഓരോ മണിക്കൂർ ഇടവിട്ട് ബന്ധപ്പെട്ട വിഭാഗത്തിലെ ഉദ്യോഗസ്ഥർ താഴെയെത്തി തങ്ങളുടെ സെക്ഷനിൽ എത്തുന്ന അത്യാവശ്യക്കാരെ മാത്രം കയറ്റിയാൽ മതിയെന്നായിരുന്നു നിർദേശം. ഭൂരിഭാഗം സെക്ഷനുകളും ഈ ഉത്തരവ് പാലിച്ചു. കളക്ടറേറ്റിലെ നാലാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ ഡ്രഗ്സ് കൺട്രോളർ ഓഫീസിസിൽ നിന്ന് ആരും താഴെ എത്താതിരുന്നത് വാക്കേറ്റത്തിന് കാരണമായി .ജില്ലാ കളക്ടർ എസ് സുഹാസ് ഇടപെട്ടശേഷമാണ് ഉദ്യോഗസ്ഥർ എത്തിയത്.
കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ആർ.ടി.ഒ ഓഫീസിൽ നേരത്തെ തന്നെ ഓൺലൈൻ ടോക്കൺ സംവിധാനം ഒരുക്കിയിരുന്നു.
•