online-study
പനങ്ങാട് സഹകരണബാങ്കിന്റെ വകയായി ഓൺലൈൻ വിദ്യാഭ്യാസത്തിന് കുമ്പളം പഞ്ചായത്തിലെ എല്ലാവാർഡുകളിലും ഓരോ ടിവിവിതം നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനംഹൈബി ഈഡൻ എം.പി. നിർവഹിക്കുന്നു..

പനങ്ങാട്: പനങ്ങാട് സഹകരണബാങ്കിന്റെ വകയായി ഓൺലൈൻ വിദ്യാഭ്യാസത്തിന് കുമ്പളം പഞ്ചായത്തിലെ എല്ലാവാർഡുകളിലും ഓരോ ടിവിവിതം സൗജന്യമായി നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം ഹൈബി ഈഡൻ എം.പി നിർവഹിച്ചു. കുമ്പളം പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ഒരു ടെലിവിഷൻ വീതമാണ് നൽകിയത്. സഹകരണബാങ്ക് പ്രസിഡന്റ് കെ.എം. ദേവദാസ് അദ്ധ്യക്ഷത വഹിച്ചു.

ഡയറക്ടർമാരായ എം.ഡി. ബോസ്, സി.എക്സ്. സാജി, എസ്.ഐ. ഷാജി, കെ.എ. പപ്പൻ, ജോസ് വർക്കി, എം.ജെ. കരൺ, ഷീജ പ്രസാദ്, ഷീല ഫ്രാൻസിസ്, ബാങ്ക് സെക്രട്ടറി പി.ആർ.ആശ, വൈസ് പ്രസിഡന്റ് എ.പി.കുമാരൻ,ഡയറക്ടർ എൻ.പി. മുരളീധരൻ എന്നിവർ സംസാരിച്ചു.