1
തൃക്കാക്കര നഗരസഭാ സെക്രട്ടറി പി.എസ്. ഷിബു, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സജികുമാർ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തുന്നു

തൃക്കാക്കര: കൊവിഡിന്റെ പശ്ചാത്തലത്തിൽ തൃക്കാക്കര നഗരസഭാ പരിധിയിലെ വ്യാപാര സ്ഥാപനങ്ങളിൽ ആരോഗ്യവിഭാഗം പരിശോധന നടത്തി. കൊവിഡ് പ്രോട്ടോക്കോൾ ലംഘനം കണ്ടെത്തുകയായിരുന്നു ലക്‌ഷ്യം. എൻ.ജി.ഒ ക്വാർട്ടേഴ്സ്, വാഴക്കാല, ഇടച്ചിറ, കാക്കനാട് ഇടച്ചിറ തുടങ്ങിയ പ്രദേശങ്ങളിലെ മാർക്കറ്റുകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ തുടങ്ങിയ സ്ഥാപനങ്ങളിലായിരുന്നു പരിശോധന. ഹോട്ടലുകളിലും സൂപ്പർ മാർക്കറ്റുകളിലും വരുന്നവരുടെ പേര്, ഫോൺനമ്പർ, സമയം അടങ്ങുന്ന രജിസ്റ്റർ സൂക്ഷിക്കാൻ നിർദേശം നൽകി. നഗരസഭാ സെക്രട്ടറി പി.എസ്. ഷിബു, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സജികുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.