കുമ്പളം: കുമ്പളം ഗ്രാമീണന്ഥശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പി.എൻ. പണിക്കർ, വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം ലൈബ്രറി കൗൺസിൽ ജില്ലാ എക്സിക്യുട്ടിവ് അംഗം വി.ആർ. മുരുകേശൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എം.എസ്. ഗിരിജാദേവി അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. സി.എ. മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി. ഗ്രന്ഥശാല സെക്രട്ടറി കെ.എസ്. ഗിരിജാവല്ലഭൻ, ഗ്രന്ഥശാല ബാലവേദി സെക്രട്ടറി രേഹന ഉദയകുമാർ എന്നിവർ സംസാരിച്ചു.