കൊച്ചി: ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച 25 ൽ 17 പേർക്ക് സമ്പർക്കത്തിലൂടെ പകർന്നത് ജില്ലയിൽ ആശങ്ക വർദ്ധിപ്പിച്ചു. മൂന്ന് വയസുള്ള കുഞ്ഞിന് ഉൾപ്പെടെയാണ് രോഗം പകർന്നത്. ട്രിപ്പിൽ ലോക്ക് ഡൗൺ തൽക്കാലം ആവശ്യമില്ലെന്ന നിലപാടിലാണ് അധികൃതർ. ജാഗ്രതാ നടപടികൾ കർശനമാക്കി.രോഗം സ്ഥിരീകരിച്ച പള്ളിപ്പുറം സ്വദേശിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ 23 പേരുണ്ട്. ഹൈറിസ്‌ക് വിഭാഗത്തിൽപ്പെട്ട 8 പേരുടെ സ്രവം പരിശോധനക്ക് അയച്ചു. രോഗം സ്ഥിരീകരിച്ച നെടുമ്പാശേരി വിമാനത്താവളത്തിലെ പ്രീ പെയ്ഡ് കൗണ്ടറിലെ ജീവനക്കാരിയുടെയും എടത്തല സ്വദേശിയുടെയും സമ്പർക്ക പട്ടിക തയ്യാറാക്കി വരുന്നു. ഒരു തമിഴ്‌നാട് സ്വദേശിയും ഒരു തൃശൂർ സ്വദേശിയും ഉൾപ്പെടെ 16 പേർ ഇന്നലെ രോഗമുക്തി നേടി.
രോഗബാധിതർ
ജൂലായ് 1 ന് റോഡ് മാർഗം എത്തിയ ഷിപ്പിംഗ് കമ്പനിയിലെ ഉദ്യോഗസ്ഥനായ തമിഴ്‌നാട് സ്വദേശി. 24 വയസ്.
ജൂലായ് 3 ന് ബംഗളൂരുവിൽ നിന്നു് വിമാനത്തിലെത്തിയ ആന്ദ്രപ്രദേശ് സ്വദേശി. 36 വയസ്
ജൂൺ 30 ന് കുവൈറ്റിൽ നിന്നെത്തിയ ഒരു കുടുംബത്തിലെ അംഗങ്ങളായ പുത്തൻകുരിശ് സ്വദേശികൾ. 27 , 29 വയസ്
ജൂൺ 24 ന് ബഹറിൻ തിരുവനന്തപുരം വിമാനത്തിലെത്തിയ മഴുവന്നൂർ സ്വദേശിനി. 61 വയസ്
ജൂൺ 22 ന് ഖത്തറിൽ നിന്നെത്തിയ കോട്ടുവള്ളി സ്വദേശി. 31 വയസ്
ജൂലായ് 1 ന് റോഡ് മാർഗം മഹാരാഷ്ട്രയിൽ നിന്നെത്തിയ ചേന്ദമംഗലം സ്വദേശിനി. 15 വയസ്
ജൂൺ 17 ന് മാൾഡോവയിൽ നിന്നെത്തിയ മഴുവന്നൂർ സ്വദേശി. 20 വയസ്
സമ്പർക്കം
ജൂലായ് 3 ന് രോഗം സ്ഥിരീകരിച്ച ചെല്ലാനം സ്വദേശിനിയുടെ 10, 41 , 43 വയസുള്ള കുടുംബാംഗങ്ങൾ
ജൂലായ് 1 ന് രോഗം സ്ഥിരീകരിച്ച തോപ്പുംപടി സ്വദേശിയുടെ സ്ഥാപനത്തിലെ ജോലിക്കാരിയായ 45 വയസുള്ള മുളവുകാട് സ്വദേശിനി
ജൂലായ് 4 ന് രോഗം സ്ഥിരീകരിച്ച കടവന്ത്ര സ്വദേശിനിയുടെ 25 വയസുള്ള കുടുംബാംഗവും 24 വയസുള്ള തേവര സ്വദേശിയും
39 വയസുള്ള ആലുവ സ്വദേശിയായ വൈദികൻ
49 വയസുള്ള കീഴ്‌മാട് സ്വദേശി
ജൂലായ് 3 ന് രോഗം സ്ഥിരീകരിച്ച പൈങ്ങാട്ടൂർ സ്വദേശിയുടെ ബന്ധുവായ മൂന്നു വയസുള്ള കുഞ്ഞ്. ഇതേ കുടുംബത്തിലെ 28, 32 വയസുള്ള കലൂർക്കാട് സ്വദേശികൾ
ജൂലായ് 4 ന് രോഗം സ്ഥിരീകരിച്ച വെണ്ണല സ്വദേശിയുടെ കുടുംബാoഗങ്ങളായ 4 പേർ. സമ്പർക്കത്തിൽ വന്ന 22 കാരനും 61 കാരിക്കും
നിരീക്ഷണത്തിൽ
ആകെ എണ്ണം 13070
വീടുകളിൽ 1192
പുതിയത് 1192
ഒഴിവാക്കിയത് 1009
ആശുപത്രിയിൽ ഇന്നലെ
ആകെ 25
മെഡിക്കൽ കോളേജ് 24
സ്വകാര്യ ആശുപത്രി 1
ആശുപത്രികളിൽ : 270
മെഡിക്കൽ കോളേജ് 84
ഫോർട്ടുകൊച്ചി താലൂക്ക് 5
അങ്കമാലി അഡ്ലക്സ് 116
ഐ.എൻ.എസ് സഞ്ജീവനി 2
സ്വകാര്യ ആശുപത്രികൾ 63
രോഗികൾ
ആകെ 207
മെഡിക്കൽ കോളേജ് 88
അഡ്ലക്സ് 115
ഐ.എൻ.എസ് സഞ്ജീവനി 2
സ്വകാര്യ ആശുപത്രി 2