ഫോർട്ടുകൊച്ചി: കായലിൽ ചാടിയ യുവതിയെ പൊലീസും നാട്ടുകാരനും ചേർന്ന് രക്ഷപെടുത്തി. ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് യുവതി റോ റോ ജെട്ടിയിൽ നിന്ന് അഴിമുഖത്തേക്ക് ചാടിയത്. ഈ സമയം പട്രോളിംഗിനെത്തിയ സി.ഐ മനുരാജും സിവിൽ പൊലീസ് ഓഫീസർ ലവനും ഒരു നാട്ടുകാരനും ചേർന്ന് യുവതിയെ രക്ഷപെടുത്തി. മട്ടാഞ്ചേരി സ്വദേശിനിയായ യുവതിയെ ഫോർട്ടുകൊച്ചി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.