പള്ളുരുത്തി: ഇടക്കൊച്ചി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ പഠനത്തിനായി വിദ്യാർത്ഥികൾക്ക് ടിവികൾ നൽകി. പ്രസിഡന്റ് ജോൺ റിബല്ലോ ഉദ്ഘാടനംം ചെയ്തു. സെക്രട്ടറി പി.ജെ. ഫ്രാൻസിസ്, പി.ഡി. സുരേഷ്, ലില്ലി വർഗീസ്, മേരി ബോണിഫസ്, കെ.എസ്. അമ്മിണിക്കുട്ടൻ തുടങ്ങിയവർ സംബന്ധിച്ചു.