തോപ്പുംപടി: നവീകരിച്ച പള്ളുരുത്തി മണ്ഡലം സർവീസ് സഹകരണ ബാങ്കിന്റെ കെട്ടിടം കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ടി.കെ. വത്സൻ അദ്ധ്യക്ഷത വഹിച്ചു. കെ. സുരേഷ്, സെക്രട്ടറി ജയമോൻ ചെറിയാൻ, എം.എം. ഫ്രാൻസിസ് തുടങ്ങിയവർ സംബന്ധിച്ചു.