കുറുപ്പംപടി: ക്രാരിയേലി സൗഹൃദ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പത്താം ക്ലാസ് പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ അന്ന യാക്കോബ്, ബേസിൽ ബിജു, ആര്യ വിജയൻ എന്നിവരെ മൊമന്റോ നൽകി അനുമോദിച്ചു. അനുമോദന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് ജിജോ ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ഭാരവാഹികളായ എൽദോസ് ടി പി, എൽദോ വർഗീസ്, ജോയി ടി കെ എന്നിവർ സംസാരിച്ചു.