മുംബായ്: എം.എസ്.എം.ഇ വിഭാഗത്തിലെ ചെറുകിട വ്യവസായങ്ങൾക്ക് സ്മാൾ ഇൻഡസ്ട്രീസ് ബാങ്ക് ഒഫ് ഇന്ത്യ (സിഡ്ബി) കൊവിഡുകാല സഹായപാക്കേജ് പ്രഖ്യാപിച്ചു. സ്വാവലംബൻ ക്രൈസിസ് റെസ്പോൺസീവ് ഫണ്ട് എന്നാണ് പേര്.
ഇൻവോയ്സ് ഡിസ്കൗണ്ടിംഗിലൂടെ ഇടപാടുകാരിൽ നിന്ന് ലഭിക്കേണ്ട തുക ലഭ്യമാക്കി പ്രവർത്തനമൂലധനം ഉറപ്പാക്കുന്ന പദ്ധതിയാണിത്.