ആലുവ: എസ്.എൻ.ഡി.പി യോഗം വനിതാ സംഘം കേന്ദ്ര സമിതി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകുന്ന കർമ്മ പദ്ധതിയുടെ ആദ്യഘട്ടത്തിൽ ആലുവ ശ്രീനാരായണ ക്ലബ്ബ് വനിതാ വിംഗ് പങ്കാളിയായി. വനിതാവിംഗ് പ്രസിഡന്റ് ഷിജി രാജേഷ് പഠനോപകരണങ്ങൾ കേന്ദ്രസമിതി പ്രസിഡന്റ് കെ.പി. കൃഷ്ണകുമാരിക്ക് കൈമാറി. ശ്രീനാരായണ ക്ലബ് പ്രസിഡന്റ് കെ.എസ്. സ്വാമിനാഥൻ, വൈസ് പ്രസിഡന്റ് കെ.കെ. മോഹനൻ, ക്ലബ്ബ് വനിതാ വിംഗ് സെക്രട്ടറി പൊന്നമ്മ കുമാരൻ, കമ്മറ്റി അംഗം ലൈല സുകുമാരൻ എന്നിവരും പങ്കെടുത്തു.