bjp
ചൂർണ്ണിക്കര പഞ്ചായത്ത് 11-ാം വാർഡിലെ ചമ്പ്യാരം റോഡ് നന്നാക്കത്തതിനെതിരെ ബി.ജെ.പി പ്രവർത്തകർ കടലാസ് തോണിയിറക്കി പ്രതിഷേധിക്കുന്നു

ആലുവ: ചൂർണ്ണിക്കര പഞ്ചായത്ത് 11-ാം വാർഡിലെ ചമ്പ്യാരം റോഡ് നന്നാകാത്തതിനെതിരെ കടലാസ് തോണിയിറക്കി ബി.ജെ.പി പ്രതിഷേധം. കഴിഞ്ഞ മഹാപ്രളയത്തിൽ പൂർണമായും തകർന്ന റോഡാണിത്. കുന്നത്തേരി മേഖലയിൽ എല്ലാ റോഡുകളും പുനർനിർമ്മിച്ചിട്ടും ചമ്പ്യാരം റോഡിനോടുള്ള അവഗണന തുടരുകയാണ്. ബി.ജെ.പി ചൂർണ്ണിക്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.എം.സിദ്ധാർത്ഥൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി രാജേഷ് കുന്നത്തേരി, പി.ആർ. ബിനു, സി.ജി. പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.