പെരുമ്പാവൂർ: കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മാറംപളളി നുസ്രത്തുൽ ഇസ്ലാം വി.എച്ച്.എസ്.എസ്. നാഷണൽ സർവീസ് സ്‌കീം തയ്യാറാക്കിയ ബ്രേക്ക് ദി ചെയിൻ ഡയറി പഞ്ചായത്ത് പ്രസിഡന്റ് ഷെറീന ബഷീർ മാറംപള്ളി ഓട്ടോ ഡ്രൈവർമാർക്ക് വിതരണം ചെയ്തു. ചടങ്ങിൽ വാർഡ് അംഗം സരോജിനി ശങ്കരൻ, ഹെൽത്ത് ഇൻസ്‌പെക്ടർ, പഞ്ചായത്ത് സെക്രട്ടറി, പ്രിൻസിപ്പാൾ, പ്രോഗ്രാം ഓഫീസർ, അദ്ധ്യാപകർ, വളന്റിയർ ലീഡർ തുടങ്ങിയവർ പങ്കെടുത്തു.