അങ്കമാലി: തുറവൂർ ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എല്ലാ കുടുംബങ്ങളിലേക്കും ആവശ്യമായ പച്ചക്കറിതൈകൾ വിതരണംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.വൈ. വർഗീസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സിൽവി ബൈജു അദ്ധ്യക്ഷയായി. സ്ഥിരംസമിതി അദ്ധ്യക്ഷരായ ജോസഫ് പാറേക്കാട്ടിൽ, എം.എം. ജെയ്‌സൺ, പഞ്ചായത്ത് അംഗങ്ങളായ ടി.ടി. പൗലോസ്, ലത ശിവൻ, ധന്യ ബിനു, കൃഷി ഓഫീസർ സ്വപ്ന ടി.ആർ, കൃഷി അസിസ്റ്റന്റ് ലിസി എ.എ, ബൈജു ജോസ് എന്നിവർ സംസാരിച്ചു.